മയ്യിൽ :- SSLC, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ടാഗോർ കോളേജിലെ കൂടി വിദ്യാർത്ഥികളായവർക്ക് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് അനുമോദനവും ഉപഹാരവും നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി ശ്രീജിനി പരിപാടി ഉദ്ഘാടനം ചെയ്തു. സി.സി വിനോദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
SSLC ക്ക് ഉന്നത വിജയം നേടിയ 102 പേരും ഹയർ സെക്കന്ററിയിൽ ഉന്നത വിജയം കൈവരിച്ച 3 പേരും ഉൾപ്പടെ 105 പേർക്ക് ഉപഹാരം നൽകി. കോളേജ് പ്രിൻസിപ്പാൾ വി.വി ദേവദാസൻ മാസ്റ്റർ സ്വാഗതവും ഉന്നത വിജയം നേടിയ വിസ്മയ സി.കെ നന്ദിയും പറഞ്ഞു.