കണ്ണൂർ :- ഓൺലൈൻ തട്ടിപ്പിലൂടെ ജില്ലയിൽ 2 പേർക്കുകൂടി പണം നഷ്‌ടപ്പെട്ടു. ടെലിഗ്രാം ആപ് വഴി പാർട്‌ടൈം ജോലിക്കായി പണം നിക്ഷേപിച്ചയാൾക്ക് 1,72,000 രൂപയാണ് നഷ്ടപ്പെട്ടത്. വിവിധ ടാസ്കുകൾ ചെയ്യുന്നതിനായി പണം നിക്ഷേപിച്ചാൽ നിക്ഷേപത്തിനനുസരിച്ച് ലാഭം നൽകാമെന്നായിരുന്നു വാഗ്ദാനം.
മറ്റൊരു പരാതിയിൽ ഫെയ്‌സ്ബുക്കിൽ പരസ്യം കണ്ടു സാധനം വാങ്ങുന്നതിനു പണം അടയ്ക്കാനുള്ള ലിങ്കിൽ അക്കൗണ്ട് വിവരങ്ങൾ നൽകിയയാളുടെ അക്കൗണ്ടിൽ നിന്നു 35,000 രൂപ നഷ്ടപ്പെട്ടു. ക്രെഡിറ്റ് കാർഡിന്റെ ലിമിറ്റ് കൂട്ടിത്തരാമെന്നു പറഞ്ഞ് കാർഡ് വിവരങ്ങളും ഒടിപിയും കൈക്കലാക്കി പണം തട്ടിയതായും പരാതി ലഭിച്ചു.
പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ : 1930. പരാതി രെജിസ്റ്റർ ചെയ്യാൻ : http://www.cybercrime.gov.in