ഷൊർണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ ജൂലൈ 2 മുതൽ


കണ്ണൂർ :- തിരക്ക് കുറയ്ക്കാൻ ജൂലായ് രണ്ടുമുതൽ ഷൊർണൂർ -കണ്ണൂർ റൂട്ടിൽ ആഴ്ചയിൽ നാലുദിവസം പാസഞ്ചർ തീവണ്ടി റെയിൽവേ പ്രഖ്യാപിച്ചു. ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ്. 

10 ജനറൽ കോച്ചുകളുള്ള വണ്ടി തത്കാലം ഒരുമാസത്തേക്കാണ്. വൈകി ട്ട് 3.40-ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന വണ്ടി പട്ടാമ്പി-8.54, കുറ്റിപ്പുറം-4.18, തിരൂർ-4.31, താനൂർ-4.41, പരപ്പനങ്ങാടി-4.49, ഫറൂഖ്-5.15, കോഴിക്കോട്-5.30, കൊയിലാണ്ടി-6.01, വടകര-6.20, മാഹി-6.33, തലശ്ശേരി-6.48 എന്ന സമയക്രമത്തിൽ 7.40-ന് കണ്ണൂ രിലെത്തും. കണ്ണൂരിൽനിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി തലശ്ശേരി-8.25, മാഹി-8.36, വടകര-8.47, കൊയിലാണ്ടി-9.09, കോഴിക്കോട്-9.45, ഫറൂഖ്-10.05, പരപ്പനങ്ങാടി-10.17, താനൂർ- 10.26, തിരൂർ-10.34, കുറ്റിപ്പുറം-10.49, പട്ടാമ്പി-11.01 എന്ന സമയ ക്രമത്തിൽ 12.30-ന് ഷൊർണൂരെത്തും.

Previous Post Next Post