അന്താരാഷ്ട്ര വിലയെ മറികടന്ന് റബ്ബറിൻ്റെ ആഭ്യന്തരവില ; 204 പിന്നിട്ടു
കോട്ടയം :- അന്താരാഷ്ട്ര വിലയെ മറികടന്ന് റബ്ബറിൻ്റെ ആഭ്യന്തരവില. ആർ.എസ്.എസ്. നാലിന് ബാങ്കോ ക്കിൽ 185 രൂപയാണ് വില. തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലൻഡിലും മറ്റും വിളവെടുപ്പ് ശക്തമായി, വിപണിയിൽ കൂടുതൽ ചരക്കെത്തിയതാണ് അന്താരാഷ്ട്ര വില താഴാൻ കാരണം. ഒരുവർഷമായി തായ്ലാൻഡ്, മലേഷ്യ, ഇൻ ഡോനീഷ്യ എന്നിവിടങ്ങളിൽ മരങ്ങളുടെ രോഗബാധയും മറ്റും കാരണം ഉത്പാദനം വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതോടെ ക്ഷാമം വന്നതാണ് അന്താരാഷ്ട്രവില കൂടാൻ കാരണം. അന്താരാഷ്ട്രവില താഴ്ന്നുനിൽക്കുന്നതി നാൽ ടയർകമ്പനികൾ വാങ്ങൽ ശക്തമാക്കേണ്ടതാണെങ്കിലും കപ്പൽ, കണ്ടയ്നർ ക്ഷാമം അവർക്ക് കടമ്പയാണ്.