കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിജയാരവം - 24 സംഘടിപ്പിച്ചു. SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്ക്കാരം നേടിയ ഡോ: ആർ.ശ്യം കൃഷ്ണയെയും അനുമോദിച്ചു. സംസ്ഥാന കേരളോത്സവത്തിൽ ഫുട്ബോൾ മത്സരത്തിൽ റണ്ണർഅപ്പ് ആയ കൊളച്ചേരി പഞ്ചായത്ത് ടീമിനെയും ചടങ്ങിൽ ആദരിച്ചു.
കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. DYSP സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ എൽ.നിസാർ, കെ.ബാലസുബ്രഹ്മണ്യൻ, പി.വി വത്സൻ മാസ്റ്റർ, കെ.പി നാരായണൻ, വി.വി ഗീത, സമീറ കെ.വി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ സ്വാഗതവും വാർഡ് മെമ്പർ റാസിന നന്ദിയും പറഞ്ഞു.