കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ ബ്ലോക്ക് പ്രസിഡൻ്റുമായിരുന്ന കെ.ചന്ദ്രന്റെ ഏഴാമത് അനുസ്മരണവും കർഷകതൊഴിലാളി സംഗമവും ജൂൺ 26 ന് വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴിയിൽ വെച്ച് നടക്കും. കർഷക തൊഴിലാളി യൂണിയൻ ജില്ലാ ഭാരവാഹി കെ.ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യും.
എം.ദാമോദരൻ അധ്യക്ഷത വഹിക്കും. സിപിഐ (എം) മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ , കെ.വി പവിത്രൻ , എം.പി ശ്രീധരൻ, കെ.അനിൽ കുമാർ, ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ സംസാരിക്കും.