ജില്ലയിൽ 35% മഴക്കുറവ്


കണ്ണൂർ :- രണ്ടു ദിവസമായി നല്ല മഴയുണ്ടെങ്കിലും ജില്ലയിൽ ജൂൺ 1 മുതൽ 24 വരെ ലഭിക്കേണ്ട മഴയിൽ 35 ശതമാനത്തിന്റെ കുറവ്. 686.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 446.3 മില്ലിമീറ്റർ. 

മാഹിയിൽ മഴക്കുറവ് 36 ശതമാനമാണ്. 646.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്തു ലഭിച്ചത് 413.4 - മില്ലിമീറ്റർ മാത്രം. രണ്ടു ദിവസത്തെ ശക്തമായ മഴയിൽ ജില്ലയിലെ ചിലയിടങ്ങളിൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്തു. 

Previous Post Next Post