കണ്ണൂരിൽ 37 ശതമാനം മഴകുറവ്


കണ്ണൂർ :- കനത്ത മഴയിൽ തുടങ്ങിയ കാലവർഷത്തിന് കണ്ണൂരിലും ശക്തി കുറഞ്ഞു. മൂന്ന് ദിവസമായി മിക്കയിടങ്ങളിലും മഴ മാറിനിൽക്കുകയാണ്. ചെറിയ മഴയായും ചാറ്റൽ മഴയായും ചിലയിടങ്ങളിൽ ഇടയ്ക്ക് പെയ്യുന്നുണ്ട്. കാലവർഷം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ ലഭിച്ച മഴയുടെ അളവിൽ 37 ശതമാനത്തിൻ്റെ കുറവ് രേഖപ്പെടുത്തി.

392.4 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. 1 എന്നാൽ, 248.3 മില്ലി മീറ്റർ മഴയാണ് കിട്ടിയതെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൻ്റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴയാണ് കണ്ണൂരിൽ ലഭിച്ചിരുന്നത്. കാറ്റിൻ്റെ ഗതി മാറിയതാണ് മഴക്കുറവിന് കാരണമായതെന്ന് കാലാവസ്ഥാവകുപ്പ് പറയുന്നു. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ചത്തെ പ്രവചനം.



Previous Post Next Post