മുണ്ടേരി :- പൊതുവഴിയിൽ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മുണ്ടേരി പഞ്ചായത്തിലെ കാനച്ചേരി മെഡിക്കൽ സെൻ്റർ എന്ന സ്ഥാപനത്തിന് പിഴ ചുമത്തി. പ്ലാസ്റ്റിക് ഉൾപ്പെടെ തരംതിരിക്കാതെ ജൈവ അജൈവ മാലിന്യങ്ങൾ, സിറിഞ്ച് മുതലായ മെഡിക്കൽ മാലിന്യങ്ങളോടൊപ്പം പൊതു റോഡിനരികിൽ കത്തിച്ചതിന് ആണ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തിയത്. സ്ഥലം സ്വന്തം ചെലവിൽ വൃത്തിയാക്കി ഉടനടി റിപ്പോർട്ട് ചെയ്യാനും ജില്ലാ സ്ക്വാഡ് സ്ഥാപനത്തിന് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിൻസിത എന്നിവർ പങ്കെടുത്തു.