കണ്ണൂർ:-ടെക്‌നീഷ്യന്‍സ് ആന്റ് ഫാര്‍മേഴ്‌സ് കോ. ഓഡിനേഷൻ സൊസൈറ്റി (ടാഫ് കോസ്) നിര്‍മ്മിച്ച ചകിരിച്ചോര്‍ ഇന്നോക്കുലം വിപണിയിലെത്തി
തിങ്കളാഴ്ച അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. കെ രാജന്‍ മാസ്റ്റര്‍ ഉല്‍പ്പന്നം പരിചയപ്പെടുത്തി. അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പ്രസന്ന ,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സജേഷ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ അനില്‍ കുമാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ കെ സരിത, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി ബാബുരാജ്, വി വി ബാലകൃഷ്ണന്‍, എന്‍ ഉഷ, എം സുജ്‌ന എന്നിവര്‍ പങ്കെടുത്തു. ഹരിത കര്‍മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി ഉമ, കണ്‍സോര്‍ഷ്യം പ്രസിഡണ്ട് നിഷ എന്നിവര്‍ ചേര്‍ന്ന് ഉല്‍പ്പന്നം പുറത്തിറക്കി.