ചട്ടുകപ്പാറ ഇ.എം.എസ്സ് സ്മാരക വായനശാല & ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു


ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. വാർഡ് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.

വായനശാല രക്ഷാധികാരി കെ.പ്രിയേഷ് കുമാർ, കുഞ്ഞികൃഷ്ണൻ, ആരാധ്യ കെ.വി, ഫാത്തിമത്തുൽ ഷിഫ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതവും ലൈബ്രറേറിയൻ എ.രസിത നന്ദിയും പറഞ്ഞു.




















Previous Post Next Post