നാലാംപീടികയിലെ ജെ.പി സ്മാരക കലാ സാംസ്കാരികവേദി വായനശാല & ഗ്രന്ഥാലയത്തിന്റെ പുനർപ്രവർത്തനം ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- നാലാംപീടികയിലെ ജെ.പി സ്മാരക കലാ സാംസ്കാരികവേദി വായനശാല & ഗ്രന്ഥാലയം  പുനർപ്രവർത്തനം ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് നിർവഹിച്ചു. സുബൈർ എ.പി അദ്ധ്യക്ഷനായി.

വിനോദ്, പി.കെ.പി മുസ്തഫ, സക്കറിയ കെ.കെ, പ്രമോദ് എ.പി, അരുൺകുമാർ, മുഹമ്മദ് കെ.ടി പാട്ടയം എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കെ.പി ശാദുലി സ്വാഗതവും മനോഹരൻ കെ.വി നന്ദിയും പറഞ്ഞു.



Previous Post Next Post