കണ്ണൂർ :- കേന്ദ്ര സര്‍ക്കാരും കേരളാ സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടത്തുന്ന ദേശീയജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട ബ്രൂസെല്ലോസിസ് രോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റര്‍ ഡോ. കെ എസ് ജയശ്രീ പദ്ധതി വിശദീകരിച്ചു.
ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബിജോയ് വര്‍ഗീസ്, കണ്ണൂര്‍ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ ഡോ. എ നസീമ, കണ്ണൂര്‍ മേഖലാ രോഗനിര്‍ണ്ണയ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഒ എം അജിത, കണ്ണൂര്‍ മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ.പി ടി സന്തോഷ് കുമാര്‍, കൊമ്മേരി മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ.എ ദീപ, കണ്ണൂര്‍ ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.