മയ്യിൽ :- ലയൺസ് ഇന്റർനാഷണലിന്റെ "വീടില്ലാത്തവർക്ക് വീട്" എന്ന പദ്ധതി പ്രകാരം മയ്യിൽ ലയൺസ് ക്ലബ് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ താക്കോൽ കൈമാറ്റം നാളെ ജൂൺ 15 ശനിയാഴ്ച രാവിലെ 10.30 ന് നടക്കും. ജന്മനാ ഭിന്നശേഷിക്കാരിയും നിലവിൽ വിധവയും ഒരു കൊച്ചു പെൺകുട്ടിയുടെ മാതാവും സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാത്ത നിരാലംബയായ സ്ത്രീക്ക് കണ്ടക്കൈ ആമ്പിലേരിയിൽ പാടിയോട്ടുചാലിലാണ് സൗജന്യമായി സ്നേഹ വീട് നിർമ്മിച്ചു നൽകുന്നത്.
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ പി.കെ നാരായണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ CA രജീഷ് ടി.കെ (PMJF) താക്കോൽ കൈമാറും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത വിശിഷ്ടാതിധിയാകും, ജന പ്രതിനിധികളും, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിൽ വീടു വയ്ക്കാൻ നാല് സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ PWD കോൺട്രാക്ടറും ചിറക്കൽ ലയൺസ് ക്ലബ് ട്രഷററുമായ ഒ.സി ഉല്ലാസനെയും ഭാര്യയേയും ആദരിക്കും.