നവീകരിച്ച എടക്കൈ അംഗൻവാടി ഉദ്ഘാടനം ചെയ്തു

 


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച എടക്കൈ അംഗൻവാടി ഉദ്ഘാടനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

90 വയസ് കഴിഞ്ഞ വയോധികരേ ആദരിച്ചു. അംഗൻ വാടിയിലെ ചുമർ ചിത്രങ്ങളുടെ ഉദ്ഘാടനവും, ഉപഹാര സമർപ്പണവും ചിത്രകാരൻ കെ കെ ആർ വേങ്ങര നിർവ്വഹിച്ചു. അംഗൻവാടിയിൽ പ്രവേശനോത്സവും നടന്നു.അംഗൻവാടി വർക്കർ ഇ പി ശ്രിജ, ഹെൽപ്പർ ചിത്ര എന്നിവർക്ക് രക്ഷിതാക്കൾ ഉപഹാരം നൽകി.കെ സുനിൽ കുമാറിനെ ആദരിച്ചു വാർഡ് 'മെമ്പർ വത്സൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എൽ നിസാർ, ഇ കെ അജിത, എം റാസിന, കെ സി സീമ, കെ പി നാരായണൻ, വി വി ഗീത, ശ്രി ദേവി, സി വി രാജൻ മാസ്റ്റർ, മനീഷ് മാസ്റ്റർ, പി കെ വിശ്വാനാഥൻ, ഒ വി രാമചന്ദ്രൻ, മുനീർ മേനോത്ത്, വത്സൻ കെ, എം കെ ബാബു തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളും നടന്നു.



Previous Post Next Post