മൺകലങ്ങളുമായി നല്ലൂരാനും സംഘവും അക്കരെ സന്നിധാനത്തിൽ എത്തി ; ഇനി കല പൂജകളുടെ ദിനങ്ങൾ




കൊട്ടിയൂർ :- മൺകലങ്ങളുമായി നല്ലൂരാനും സംഘവും അക്കരെ സന്നിധാനത്തിൽ എത്തി. കൊട്ടിയൂർ ക്ഷേത്രത്തിൽ ഇനി വൈശാഖോത്സവത്തിലെ കല പൂജകളുടെ ദിനങ്ങൾ. ഇന്നലെ രാത്രിയാണ് മുഴക്കുന്നിൽ നിന്നുള്ള കുലാല സ്ഥാനികൻ നല്ലൂരാനും സംഘവും കൊട്ടിയൂർ സന്നിധാനത്തിൽ എത്തിയത്. കലങ്ങൾ സമർപ്പിച്ചതോടെ ഇനിയുള്ള രണ്ട് ദിനം നിഗൂഢ പൂജകളാണ് നടത്തുക. ഉത്സവ ചിട്ടകളി ലും ചടങ്ങുകളിലും മാറ്റങ്ങൾ വരുന്ന മകം നാളായിരുന്ന ഇന്നലെ ഉച്ചശീവേലിക്കിടെ സ്ത്രീകൾ സന്നിധാനത്തിൽനിന്ന് മടങ്ങി. ശീവേലി കഴിഞ്ഞ് എഴുന്നള്ളത്തിനുള്ള ആനകളും തിരികെ പോന്നു. ഈ വർഷത്തെ സ്ത്രീകളുടെ ദർശന കാലത്തിന് ഇന്നലെ സമാപനമായി. ആനകൾ രണ്ടും തിരുവഞ്ചിറയിൽ പടിഞ്ഞാറെ നടയിലെത്തി മണിത്തറയെ വണങ്ങിയ ശേഷം പിന്നിലേക്ക് നടന്നാണ് സന്നിധാനം വിട്ടത്.

ഇന്നലെ രാവിലെയാണ് മുഴക്കുന്നിൽ നിന്ന് നല്ലൂരാൻ്റെ നേതൃത്വത്തിൽ കലം എഴുന്നള്ള ത്ത് ആരംഭിച്ചത്. പന്ത്രണ്ടംഗ സംഘമാണ് കലങ്ങളുമായി കൊട്ടിയൂരിൽ എത്തിയത്. സന്ധ്യയ്ക്ക് ഗണപതിപ്പുറത്ത് എത്തിയ സംഘം ഇരുട്ട് കനത്തപ്പോൾ കലങ്ങളുമായി സന്നിധാനത്തിലേക്ക് പ്രവേശിച്ചു. കലങ്ങളുമായി കുലാല സംഘം കടന്നു പോയ വഴിയിലെ എല്ലാ വിളക്കുകളും അണച്ചു. കെടാവിളക്കുകൾ ഒഴികെ ബാക്കിയുള്ളവയും അണച്ചിരുന്നു. സന്നിധാനത്തിൽ ഉണ്ടായിന്നു. സന്നിധാനത്തിൽ ഉണ്ടായിവർ എല്ലാവരും കയ്യാലകൾ ക്കുള്ളിൽ കയറി വാതിൽ അടച്ചിരുന്നു. കുലാല സ്‌ഥാനികൻ കൊണ്ടുവന്ന കലങ്ങൾ കരമ്പിനയ്ക്കൽ ചാത്തോത്ത് കയ്യാല യിൽ സൂക്ഷിച്ചു. സംഘം തിരുവഞ്ചിറയിൽ വലംവച്ച് മണിത്തറയിലെത്തി കാർമികനുമായി മുഖാ മുഖം ദർശിക്കാതെ പ്രസാദം വാങ്ങിയ ശേഷം സദ്യയും കഴിച്ച് മടങ്ങി. ഇനി ജൂൺ 16ന് അത്തം നാളിൽ പ്രധാന ചടങ്ങായ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും അവസാനത്തെ ചതുശ്ശതം വലിയ വട്ടളം പായസം നിവേദ്യവും നടത്തും. 17 നാണ് തൃക്കലശാട്ടം.

Previous Post Next Post