നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂളും കമ്പിൽ യുവജന വായനശാല & ഗ്രന്ഥാലയവും സംയുക്തമായി വായനാപക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു


നാറാത്ത് :- നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂളും കമ്പിൽ യുവജന വായനശാല & ഗ്രന്ഥാലയവും സംയുക്തമായി വായനാപക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. നാടകകൃത്ത് ശ്രീധരൻ സംഘമിത്ര പ്രഭാഷണം നടത്തി.

വായനശാല പ്രസിഡൻ്റ് എൻ. അശോകൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര സ്കൂൾ ഗ്രന്ഥാലയത്തിന്  നൽകിയ പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് പി.കെ ഷീമ ഏറ്റുവാങ്ങി. പി.കെ ഷീമ ടീച്ചർ ,അരക്കൻ പുരുഷോത്തമൻ , മഞ്ജു പത്മനാഭൻ എന്നിവർ സംസാരിച്ചു.



Previous Post Next Post