ദുബായ്: നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളിൽ താമസിക്കുന്ന പ്രവാസികളെ മൂന്നോ നാലോ ദിവസത്തിനകം നാടുകടത്തുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു.പാർപ്പിട ചട്ടങ്ങൾ പാലിക്കുന്നതിനും എല്ലാ താമസക്കാർക്കും സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം.
നിലവിലെ സൗകര്യങ്ങൾ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് കരുതുന്നതിനാൽ ഈ തൊഴിലാളികൾക്കായി പുതിയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നിയമം കർക്കശമാക്കുന്നതിന്ടെ ഫലമായി കുടിയിറക്കപ്പെട്ട ഏതൊരു വ്യക്തിയെയും ഉൾക്കൊള്ളാൻ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമാണെന്ന് സർക്കാർ കരുതുന്നു.ജൂലൈ 12 ന് തെക്കൻ അഹമ്മദി ഗവർണറേറ്റിൽ വിനാശകരമായ തീപിടുത്തത്തെ തുടർന്നാണ് പ്രഖ്യാപനം.
ഏഴ് നിലകളുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ പാറാവുകാരന്ടെ മുറിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം പടർന്ന തീയിൽ 46 ഇന്ത്യക്കാരടക്കം 50 പേർ മരിച്ചിരുന്നു.