പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ്, കായച്ചിറ ഭാഗങ്ങളിൽ തെരുവ്നായയുടെ ആക്രമണം. മൂന്ന് പേർക്ക് തെരുവ്നായയുടെ കടിയേറ്റു. കായിച്ചിറയിലെ ഒ കെ അബ്റുള്ള, പള്ളിപ്പറമ്പിലെ ടി പി മുസ്തഹ്സിൻ, അതിഥി തൊഴിലാളി ഗുപ്ത എന്നിവർക്കാണ് കടിയേറ്റത് കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 6മണിക്കാണ് മൂന്നു പേർക്കും കടിയേറ്റത് മൂന്ന് പേരെയും കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.