കാട്ടാമ്പള്ളി :- ജനാധിപത്യ പ്രക്രിയയെകുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ നുസ്രത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസയിൽ തെരഞ്ഞെടുപ്പ് നടന്നു. പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് മദ്രസ ലീഡർ അടക്കമുല്ല വിവിധ തസ്തികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. മദ്രസ വനിതാ ലീഡർ, എസ്.കെ.എസ്.ബി.വി പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ തുടങ്ങി നാല് സസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നുസ്രത്തുൽ ഇസ്ലാം സ്റ്റുഡൻസ് യൂണിയൻ (എൻ.എസ്.യു) നുസ്രത്തുൽ ഇസ്ലാം സ്റ്റുഡൻസ് ഫെഡറേഷൻ (എൻ.എസ്.എഫ്)എന്നീ രണ്ട് പാർട്ടികളെ പ്രതിനിധീകരിച്ചുള്ള സ്ഥാനാർത്ഥികളും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വോട്ടവകാശമുള്ള നുസ്രത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ തുടങ്ങിയവരിൽ നിന്ന് 82.32% പോളിംഗ് രേഖപ്പെടുത്തി. നുസ്രത്തുൽ ഇസ്ലാം പ്രധാനാധ്യാപകൻ നൂറുദ്ദീൻ നൗജരി ചീഫ് ഇലക്ഷൻ കമ്മീഷണറായും, കമ്മീഷണർമാരായി തസ്നീം വാഫി , റാഷിദ് അസ്അദി എന്നിവരും നേതൃത്വം നൽകി. മദ്രസ ഹാളിൽ വെച്ച് ജൂൺ 23 ന് രാവിലെ 9.30 മുതൽ വോട്ടെണ്ണൽ നടക്കും.