ചേലേരിമുക്ക് :- ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രവേശനോത്സവം നടത്തി. പരിപാടി മജ്‌ലിസ് അക്കാദമിക് കൗൺസിൽ അംഗം യു.വി സുബൈദ ഉദ്ഘാടനം ചെയ്തു.മദ്രസ പ്രസിഡന്റ് എം.വി.പി മൊയ്‌തീൻ അദ്യക്ഷത വഹിച്ചു. നൗഷാദ് ചേലേരി പാട്ടും കളിയും എന്ന സെഷൻ നയിച്ചു.
ഒന്നാം ക്ലാസിൽ ചേർന്ന മുഴുവൻ കുട്ടികൾക്കും മാനേജ്മെന്റ് കമ്മിറ്റിയുടെ വക ബാഗ് വിതരണം നടത്തി. സി.പി ജബ്ബാർ മാസ്റ്റർ ആശംസ നേർന്ന് സംസാരിച്ചു. അൽ മദ്റസത്തുൽ ഇസ്ലാമിയ പ്രിൻസിപ്പൽ സുഹൈർ മുഹമ്മദ് സ്വാഗതവും മദ്രസ സെക്രട്ടറി എം.മുഹമ്മദലി നന്ദിയും പറഞ്ഞു.