മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു


മാണിയൂർ :- മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.പി ശിവദാസൻ അധ്യക്ഷത വഹിച്ചു. LSS വിജയികളെ സ്കൂൾ മാനേജർ ലക്ഷ്മണൻ മാസ്റ്റർ ആദരിച്ചു. 

നവാഗതർക്ക് പഠനോപകരണ കിറ്റും രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സും ശില്പശാലയും സംഘടിപ്പിച്ചു. തുടർന്ന് പായസ വിതരണവും നടത്തി. മദർ ഫോറം പ്രസിഡന്റ് ഷിനി കെ.പി, പി ടി എ എക്സിക്യൂട്ടീവ് അംഗം ജിതിൻരാജ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി.എം സഞ്ജു മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. 

Previous Post Next Post