തലശ്ശേരി :- തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് സ്‌റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്.
പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറക്കാൻ ശ്രമിക്കവേ ആയിരുന്നു ബോംബ് പൊട്ടിയത്. ഗുരുതരമായി പരിക്കേറ്റ വോലായുധനെ തലശ്ശേരി സഹകരണ ആസുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എറഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.