കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഹാരിസ്.കെ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സമ്മാന കിറ്റുകളും ക്യാഷ് പ്രൈസുകളും മാനേജർ കമാൽ ഹാജി വിതരണം ചെയ്തു. ഗീതാബായ് ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു.
മദർ പി ടി എ വൈസ് പ്രസിഡണ്ട് വിനിഷ.ടി ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് രേണുക കെ.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന കെ നന്ദിയും പറഞ്ഞു. ചടങ്ങിൽ LSS ജേതാക്കളായ നിയ സജേഷ്, യദുകൃഷ്ണ ടി.എൻ എന്നിവരെ അനുമോദിച്ചു. തുടർന്ന് പായസ വിതരണവും നടന്നു.