ചട്ടുകപ്പാറ :- കെ.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ പുരസ്കാരം നേടിയ കെ.നാണുവിനെ CITU മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. CITU ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
CITU മയ്യിൽ ഏരിയ വൈസ് പ്രസിഡണ്ട് ആർ.വി രാമകൃഷ്ണൻ, ഏരിയ കമ്മറ്റി അംഗം കെ.പ്രകാശൻ, കെ.കുഞ്ഞിരാമൻ, കെ.കെ ഗോപാലൻ മാസ്റ്റർ, പി.ദിവാകരൻ എന്നിവർ സംസാരിച്ചു. CITU മാണിയൂർ മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.