തിരുവനന്തപുരം :- പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഭാരം കൂട്ടരുതെന്ന് മേലധികാരികൾക്ക് നിർദ്ദേശം നൽകി എഡിജിപി. അനാവശ്യ നിർദ്ദേശങ്ങൾ അയച്ച് പോലീസ് സ്റ്റേഷനുകളിൽ ജോലിഭാരം കൂട്ടരുതെന്ന് ക്രമസമാധാന ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നിസ്സാര കാര്യങ്ങൾ പോലും കോളം വരച്ച ഷീറ്റുകളിൽ സ്റ്റേഷനുകളിൽ നിന്ന് രേഖപ്പെടുത്തി നൽകാൻ മേലധികാരികൾ നിർദ്ദേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പൊലീസുകാരുടെ അമിത ജോലിഭാരം കൂടി കണക്കിലെടുത്താണ് നിർദ്ദേശം. പൊലീസുകാർക്കിടയിൽ ആത്മഹത്യ പ്രവണത കൂടുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെയാണ് സുപ്രധാന നിർദ്ദേശമെന്നത് ശ്രദ്ധേയമാണ്.