കമ്പിൽ :- കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വായനാദിനം ആചരിച്ചു. പി.എൻ പണിക്കർ അനുസ്മരണം ഹെഡ്മിസ്ട്രസ്സ് ശ്രീജ ടീച്ചർ നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അലങ്കരിച്ച വായനാമരം ഹെഡ്മിസ്ട്രസ്സ് ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി പ്രിൻസിപ്പാൾ രാജേഷ് കെ.മാനേജർ, മുഹമ്മദ് ഷാഹിർ, നസീർ മാസ്റ്റർ, മുസ്തഫ മാസ്റ്റർ, സിന്ധു ടീച്ചർ, അരുൺ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.