കണ്ണൂർ :- മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായിട്ടുള്ള ദ്വിദിന ജില്ലാതല ശില്പശാലകൾ ജൂലൈയിൽ നടക്കും. ശ്ചചിത്വ മാലിന്യ സംസ്കരണം ജില്ലാ ഏകോപന സമിതി, മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
ജില്ലാ തലത്തിൽ ബ്ലോക്ക് , നഗരസഭ ചുമതലക്കാർക്കുള്ള ശില്പശാലയാണ് നടക്കുന്നത്. തുടർന്ന് ബ്ലോക്ക് തലത്തിൽ ഗ്രാമപഞ്ചായത്തുകൾക്കു വേണ്ടിയുള്ള ശില്പശാലയും , നഗരസഭകളിലെ ശില്പശാലയും നടക്കും.ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട മികച്ച മാതൃകകളുടെ അവതരണവും ജില്ലാ തല ശില്പശാലയിൽ ഉണ്ടാകും.
എൽ എസ് ജി ഡി അസി. ഡയറക്ടർ പി വി ജസീർ, നവകേരള കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, കിലാ ജില്ലാ ഫെസിലിറ്റേറ്റർ പി വി രത്നാകരൻ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ എൽ എസ് ജി ഡി ജോ: ഡയറക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിൽ സംസാരിച്ചു.