തലശ്ശേരി :- തളിപ്പറമ്പ് തൃച്ചംബരത്ത് കാർ തടഞ്ഞു കാർ ഓടിച്ച കൊളച്ചേരി പാമ്പുരുത്തിയിലെ കൊവ്വപ്പുറത്ത് ഹാഷിമിനെ (32) അടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ തൃച്ചംബരത്തെ കെ.നന്ദകുമാർ (32), പി.നിവിൻ (34), കെ.ഇ വൈശാഖ് (33) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) വിട്ടയച്ചു.
2010 സെപ്റ്റംബർ എട്ടിന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. വൈശാഖിൻ്റെ വീടിനടുത്ത വഴിയിലൂടെ ഹാഷിം കാർ ഓടിച്ചു പോയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കൊലപാതകം നടത്തിയെന്നായിരുന്നു കേസ്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. നിക്കോളസ്, അഡ്വ. അനിൽകുമാർ എന്നിവർ ഹാജരായി.