കൊളച്ചേരി :- പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ രാജ്യത്തുടനീളം നടക്കുന്ന " അമ്മയുടെ പേരിൽ ഒരു മരം" എന്ന പരിപാടിയുടെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് റീനാ മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. ഓരോ വൃക്ഷതൈ നടുകയും സ്വന്തം അമ്മയെപ്പോലെ പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രപരിസരത്തെ കൃഷ്ണൻ നമ്പീശൻ വീട്ടുവളപ്പിൽ ആദ്യ വൃക്ഷതൈ നട്ടു.
പരിസ്ഥിതി പ്രശ്‌നങ്ങളേയും വനവൽക്കരണത്തിന്റെ ആവശ്യകതയേയും വിവിധ കേന്ദ്രപദ്ധതികളേയും കുറിച്ച് റീനാ മനോഹരൻ സംസാരിച്ചു. ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗീത വി.വി, വേണുഗോപാൽ പി.വി എന്നിവർ സംസാരിച്ചു. കെ.പി പ്രേമരാജൻ, മുണ്ടേരി ചന്ദ്രൻ, സുരേശൻ മാവുള്ള കണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും ബിജു.പി നന്ദിയും പറഞ്ഞു.