കൊളച്ചേരി :- കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം കൊളച്ചേരി സ്വദേശി ആർ ശ്യാം കൃഷ്ണന്. ശ്യാം കൃഷ്ണൻ്റെ മീശകള്ളൻ എന്ന കൃതിക്കാണ് പുരസ്കാരം.
കൊളച്ചേരി സ്വദേശിയായ ശ്യാം കൃഷ്ണന് ഇതിനകം കെ.വി അനൂപ് കലാലയ കഥാപുരസ്കാരം (2015), പൂർണ്ണ സുവർണ്ണജൂബിലി കലാലയ കഥാപുരസ്കാരം (2016), മാതൃഭൂമി വിഷുപ്പതിപ്പ് കഥാപുരസ്കാരം (2020), മാധ്യമം രജതജൂബിലി കഥാപുരസ്കാരം (2022), ജനകല എൻ.പ്രദീപൻ സ്മാരക കഥാപുരസ്കാരം (2022) എന്നിവ ലഭിച്ചിട്ടുണ്ട്.
കൊളച്ചേരി പെരുമാച്ചേരി സ്വദേശിയായ എ.പി രമേശൻ മാസ്റ്റർറുടെയും കണ്ണൂർ നോർത്ത് AEO ഒ.സി പ്രസന്നകുമാരിയുടെയും മകനാണ് ശ്യാം കൃഷ്ണൻ. എയിംസ് ഭുവനേശ്വറിൽനിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും നേടിയിട്ടുണ്ട്. കാവ്യ പി.ജിയാണ് ഭാര്യ.