അക്കരെ കൊട്ടിയൂരിൽ വൻ ഭക്തജന പ്രവാഹം


കൊട്ടിയൂർ :- അക്കരെ കൊട്ടിയൂരിലേക്കുള്ള ഭക്തജനപ്രവാഹം തുടരുന്നു. ആയിരങ്ങളാണ് തിങ്കളാഴ്ചയും ദർശനത്തിന് എത്തിയത്. പുലർച്ചെ മുതൽ തന്നെ ഭക്തർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. ദർശനത്തിനായി വലിയ തിരക്കുണ്ടായി. വൈശാഖോത്സവത്തിലെ നിത്യപൂജകൾ തുടരുന്നു. നാലാമത്തെ ആരാധനയായ രോഹിണി ആരാധന വ്യാഴാഴ്ച. നടക്കും. രോഹിണി ആരാധന ദിവസമാണ് സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി നടക്കുക. ശനിയാഴ്ച മുതൽ ചതുശ്ശതങ്ങൾ ആരംഭിക്കും.

Previous Post Next Post