സ്കൂൾ പരിസരങ്ങളിൽ എക്സൈസ് പട്രോളിങ് ശക്തമാക്കും


തിരുവനന്തപുരം :- ലഹരി വിതരണക്കാർ സ്‌കൂൾ വിദ്യാർഥികളെ സമീപിക്കുന്നതു തടയാൻ വിദ്യാലയങ്ങൾക്കു സമീപം എക്സൈസ് പട്രോളിങ് ശക്തമാക്കും. സ്‌കൂൾ പരിസരത്ത് സ്ഥിരമായി വന്നു പോകുന്നവരെയും കറങ്ങി നടക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.

 ലഹരിക്കച്ചവടവുമായി ബന്ധമുള്ളവർ സ്‌കൂൾ വിദ്യാർഥികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോ എന്നതും പരിശോധിക്കും. അധ്യയന വർഷത്തിലുടനീളം നിരീക്ഷണം തുടരാൻ മന്ത്രി എം.ബി രാജേഷ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

Previous Post Next Post