കണ്ണൂർ :- അന്താരാഷ്ട്ര യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ എ ഡി എം കെ നവീന്‍ ബാബു നിര്‍വഹിച്ചു. ലോകാരോഗ്യത്തിന് ഭാരതം നല്‍കിയ മഹത്തായ സംഭാവനയാണ് യോഗയെന്നും ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കുവാന്‍ ഓരോ വ്യക്തിക്കും സാധിക്കുന്ന രീതിയിലാണ് യോഗയെ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി പി ഷീജ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി അബ്ദുള്‍ സലാം, ഡെപ്യൂട്ടി ഡി എം ഒ (ആരോഗ്യം) ഡോ. കെ സി സച്ചിന്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത്കുമാര്‍, കെ സി മഹേഷ്, കെ പ്രേമരാജന്‍, ഡോ. ഓംനാഥ് , ഡോ. സ്റ്റെനി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗാ ഡാന്‍സും യോഗാ പ്രദര്‍ശനവും നടന്നു. യോഗാ ഫോര്‍ സെല്‍ഫ് ആന്റ് സൊസൈറ്റി എന്നതാണ് ഈ വര്‍ഷത്തെ യോഗാദിനത്തിന്റെ സന്ദേശം.