കയരളം യുവജന ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു


മയ്യിൽ :- കയരളം യുവജന ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സർക്കിൾ അസി. എക്സൈസ് ഓഫീസർ വി.വി ഷാജി ബോധവൽക്കരണ ക്ലാസ്സെടുത്ത് സദസ്സ് ഉദ്ഘാടനം ചെയ്തു. 

ഗ്രന്ഥശാലാ പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.പി സുചിത്ര, കെ.ശാലിനി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വി.സി ഗോവിന്ദൻ നന്ദി പറഞ്ഞു.



Previous Post Next Post