സംസ്ഥാനതല പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം കലക്ടർ നിർവഹിച്ചു

 


കണ്ണൂർ:-കേരള സംസ്ഥാന  ജൈവവൈവിധ്യ ബോർഡിൻ്റെ( കെ എസ് ബി ബി) ആഭിമുഖ്യത്തിൽ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ: വിമെൻസ് കോളേജിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. പരിസ്ഥിതിയുടെയും പ്രകൃതിയിടെയും സംരക്ഷണത്തിന് പുതുതലമുറ സജീവമായി ഇടപെടണമെന്ന് കലക്ടർ പറഞ്ഞു. സാമൂഹിക മാറ്റത്തിനും പരിസ്ഥിതിയുടെ സംരക്ഷണത്തിനും ഓരോ വ്യക്തിയും തങ്ങളുടെ സ്വഭാവ രീതികളിൽ മാറ്റം വരുത്തി മറ്റുള്ളവർക്ക് കൂടി പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ. കെ റ്റി ചന്ദ്രമോഹനൻ, കെ എസ് ബി ബി അംഗം  കെ വി ഗോവിന്ദൻ,  പ്രൊ: കണ്ണൂർ യൂണിവേഴ്സിറ്റി, എ സാബു, കോളേജ് എൻ എസ് എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ  ഡോ: കെ പി നിതീഷ്,  കെ എസ് ബി ബി ജില്ലാ കോ -ഓർഡിനേറ്റർ എ സുഹദ  എന്നിവരും പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി കലക്ടറും കുട്ടികളും ഉദ്ഘാടന പരിപാടിയിൽ സന്നിഹിതരായവരും കോളേജ് ക്യാമ്പസിൽ അശോക മരത്തിൻ്റെ തൈകൾ നടുകയും ചെയ്തു

Previous Post Next Post