ചട്ടുകപ്പാറ :- ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ബേങ്കിൻ്റെ സ്ഥലത്ത് പ്രസിഡണ്ട് പി.വി ഗംഗാധരൻ, സെക്രട്ടറി ആർ.വി രാമകൃഷ്ണൻ എന്നിവർ പ്ലാവിൻ തൈ നട്ടു പിടിപ്പിച്ചു.
ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി എം.വി സുശീല , ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ, ബേങ്ക് ഡയരക്ടർമാരായ കെ.മധു, കണ്ടമ്പേത്ത് പ്രീതി, ബേങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.