മയ്യിൽ:-ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടി വിജയിച്ച പതിനാറ് വിദ്യാർത്ഥികളെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
സാംസ്കാരിക വേദി ചെയർപേഴ്സൺ കെ.വി. യശോദയുടെ അദ്ധ്യക്ഷതയിൽ മയ്യിൽ പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ റിട്ട: ഡയറ്റ് സീനിയർ ലക്ച്ചറും, യുറീക്ക പത്രാധിപരുമായ കെ.ആർ. അശോകൻ പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ കാണാപ്പുറങ്ങൾ സംബന്ധിച്ച് പ്രഭാഷണം നടത്തി. മയ്യിൽ ഗവഃ ഹയർ സെക്കൻ്ററി സ്ക്കൂൾ ഹെഡ് മിസ്റ്റ്രസ് എസ്. സുലഭ മുഖ്യാഥിതിയായി കെ. ബാലകൃഷ്ണൻ സി.പത്മനാഭൻ, കൈപ്രത്ത് നാരായണൻ, കെ. ശ്രീധരൻ, പി.വി. രാജേന്ദ്രൻ, കെ.സി. പത്മനാഭൻ, എന്നിവർ ആശംസാപ്രസംഗം നടത്തി. വിദ്യാലക്ഷ്മി.കെ.സി, ഗോപിക.ഇ.കെ എന്നിവർ അനുമോദനങ്ങൾക്കു നന്ദി പ്രകാശിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി എം.പി. പ്രകാശ് കുമാർ സ്വാഗതവും, കെ.കെ. ലളിതകുമാരി നന്ദിയും പറഞ്ഞു.