കണ്ടക്കൈ പടിഞ്ഞാറ് അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു


കണ്ടക്കൈ :- കണ്ടക്കൈ പടിഞ്ഞാറ് അംഗൻവാടി പ്രവേശനോത്സവം നടന്നു. ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്കും പുതുതായി കടന്നുവന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. എം.സി ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.  എ.പി മോഹനൻ അധ്യക്ഷത വഹിച്ചു. 

കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു കൊണ്ട് വിളംബര ജാഥ നടത്തി. എ.പി രവീന്ദ്രൻ, കെ.പി രമേശൻ, വി.ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അംഗൻവാടി വർക്കർ പ്രിയ സ്വാഗതവും ഹെൽപ്പർ കെ.ലത നന്ദിയും പറഞ്ഞു.






Previous Post Next Post