രണ്ട് സി.പി.എം. പ്രവർത്തകർക്ക് വെട്ടേറ്റു

  



തലശ്ശേരി: ന്യൂമാഹി കോടിയേരി പാറാ ലിൽ രണ്ട് സി.പിഎം. പ്രവർ ത്തകർക്ക് വെട്ടേറ്റു. പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. 

ബുധനാഴ്ച രാത്രി 9.40-ഓടെയാണ് സംഭവം. മാഹി ചെമ്പ്രയിൽ നിന്ന്‌ ആയുധവുമായി എത്തിയ സംഘമാണ്‌ ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ്‌ പരിക്ക്‌. സുജനേഷിന്റെ കൈ എല്ല്‌ പൊട്ടി. തലക്കും വെട്ടേറ്റു. തെരഞ്ഞെടുപ്പ്‌ വിജയാഹ്ലാദത്തിനിടെ കഴിഞ്ഞ ദിവസം മാഹി ചെറുകല്ലായിയിലെ സി.പി.എം ഓഫിസ്‌ ആക്രമിക്കപ്പെട്ടിരുന്നു.

Previous Post Next Post