കമ്പിൽ :- സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ (ചെറുക്കുന്ന്) നേതൃത്വത്തിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്ത കവി വിനോദ് .കെ നമ്പ്രം ഉദ്ഘാടനം ചെയ്തു. എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥാലയപരിധിയിൽ നിന്ന് മികച്ച വായനക്കാരനായി തിരെഞ്ഞെടുക്കപ്പെട്ട എം.വി മോഹൻദാസിനെ (അറ്റ്ലസ് ജ്വല്ലറി) ചടങ്ങിൽ ആദരിച്ചു. ശ്രീധരൻ സംഘമിത്ര , പി.സന്തോഷ്, എം.ലിജിൻ, എം.കെ രഹ്ന തുടങ്ങിയവർ പങ്കെടുത്തു. എം.പി രാജീവൻ സ്വാഗതവും ഏ.ഒ പവിത്രൻ നന്ദിയും പറഞ്ഞു.