ചട്ടുകപ്പാറ :- വേശാലമുക്കിലെ എൻ.പി രാഹുൽ മാസ്റ്ററുടേയും ജിസ്നയുടെയും മകൻ രിഥ്വിജ് ആർ കൃഷ്ണയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.നാണു തുക ഏറ്റുവാങ്ങി.
ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ, ബ്രാഞ്ച് മെമ്പർ വി.വി പ്രസാദ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.