കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസസ്റ്റാഫ് കൗൺസിലിന്റെയും ശാഖാ SKSSF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. മഹല്ല് പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി പതാക ഉയർത്തി. നൂറുദ്ദീൻ നൗജ് രി മഖാം സിയാറത്തിന് നേതൃത്വം നൽകി.
ഉസ്മാൻ മൗലവി, റിയാസ് വാഫി ,റാഷിദ് അസ്അദി, നിയാസ് അസ്അദി മുസമ്മിൽ , തസ്നീം വാഫി, റാഷിദ് വാഫി, മുനീർ പറമ്പായിമിസ്അബ്, ജഫ് രിദ്, സൈൻ എന്നിവർ പങ്കെടുത്തു. മധുര വിതരണവും നടത്തി