യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, +2 മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ആദരം ജൂൺ 30 ന്


കൊളച്ചേരി :- യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, +2 മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള ആദരം "യൂത്ത് ടാലൻറ് ഫെസ്റ്റ്  രാജീവ് ഗാന്ധി സ്റ്റുഡൻസ് രത്ന അവാർഡ് ജൂൺ 30 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ചേലേരിമുക്കിലുള്ള കൊളച്ചേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ.വി ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ മുഖ്യാതിഥിയാകും. യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ് പ്രവിൻ.പി അധ്യക്ഷനാകും.

Previous Post Next Post