നണിയൂർ ലക്ഷ്യ സ്വയംസഹായ സംഘം SSLC, പ്ലസ് 2 ഉന്നതവിജയികളെ അനുമോദിച്ചു


കൊളച്ചേരി :- നണിയൂർ ലക്ഷ്യ സ്വയംസഹായ സംഘത്തിന്റെ വാർഷിക ജനറൽ ബോഡിയോഗവും SSLC,പ്ലസ് 2 ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നണിയൂർ എ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. സംഘം പ്രസിഡണ്ട് രനിൽ രഘുനാഥിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.രാജീവൻപരിപാടി ഉദ്ഘാനം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മയക്കുമരുന്നിനെതിരായ ബോധവൽകരണ ക്ലാസെടുpത്തു.

കൊളച്ചേരി പഞ്ചായാത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ അധ്യക്ഷൻ കെ.ബാലസുബ്രഹ്മണ്യൻ , വാർഡ് മെമ്പർ കെ.പി നാരായണൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. രജിത്ത് എ.വി സ്വാഗതവും ഭാസ്കരൻ പി.നണിയൂർ നന്ദിയും പറഞ്ഞു. 

ഭാരവാഹികൾ 

പ്രസിഡണ്ട് : പ്രദീപൻ.ആർ 

സെക്രട്ടറി : വിജേഷ് നണിയൂർ 

ട്രഷറർ : രജിത്ത് എ.വി  





Previous Post Next Post