വയനാട് ദുരന്തം ; മുണ്ടക്കൈയിൽ ഉണ്ടായിരുന്നത് 400 ലധികം വീടുകൾ, അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രം
കൽപറ്റ :- ഒരു ഗ്രാമം മുഴുവൻ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. എങ്കിലും ഊർജ്ജിതമായി തന്നെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വളർത്തുമൃഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും.