നാറാത്ത് :- രാമായണ മാസത്തോടനുബന്ധിച്ച് ചിദഗ്നി സനാതന ധർമ്മ പാഠശാല രാമായണത്തെ ആസ്പദമാക്കി ജില്ലാതല പ്രശ്നോത്തരി, ചിത്രരചന മത്സരം നടത്തുന്നു. ജൂലൈ നാലിന് ഞായറാഴ്ച രാവിലെ 9. 30ന് നാറാത്ത് മാരിയമ്മ ക്ഷേത്രത്തിന് സമീപമുള്ള ഭാരതി ഹാളിൽ മത്സരം നടക്കും.
15 വയസ്സ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിനും, 15 ന് മുകളിൽ സീനിയർ വിഭാഗത്തിലുമായിരിക്കും മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ 9895117122 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.