വയനാട്ടിന് ദുരന്തമുഖം ; സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ


കൽപറ്റ :- വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായമായ അഞ്ചുകോടിരൂപ അനുവദിച്ചത്.

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായമായി സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ കെ.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ 20 രക്ഷാപ്രവർത്തകരേയും ഒരു എസ്. പിയുടെ നേതൃത്വത്തിൽ 20 ദുരന്തനിവാരണ ടീമിനേയും 10 ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘത്തേയും ചുമതലപ്പെടുത്തി. ഇവർ കേരളത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.



Previous Post Next Post