ഡെങ്കിപ്പനി വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി


കണ്ണൂർ :- ഡെങ്കിപ്പനി പടരുന്നത് തടയാൻ ആരോഗ്യ വകുപ്പും കോർപ്പറേഷനും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഒണ്ടേൻ റോഡ് പ്രഭാത് ജങ്ഷൻ, എസ്.ബി.ഐ. റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ ഈഡിസ് ഈജിപ്തി കൊതുകുകളുടെ ലാർവകളെ ജില്ലാ വെ ക്ടർ കൺട്രോൾ ഉദ്യോഗസ്ഥർ കണ്ടെത്തി.രണ്ടാഴ്ചയായി പ്രദേശത്ത് ലാർവ ഉറവിട നശീകരണ പ്ര വർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ആരോഗ്യ വിഭാഗം നടത്തുന്നുണ്ട്.

പ്രദേശത്ത് കൊതുകുനശീക രണത്തിന് ഫോഗിങ് നടത്തും. ജില്ലാ വെക്ടർ കൺട്രോൾ ഓഫീസർ ഡോ. കെ.കെ. ഷിനി, ബയോളജിസ്റ്റ് ഇ.പി. രമേഷ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ജി .എസ്. അഭിഷേക്, കോർപ്പറേ ഷൻ പബ്ലിക് ഹെൽത്ത് ഇൻ സ്പെക്ടർ സി.ആർ. സന്തോഷ് കുമാർ, വെക്ടർ കൺട്രോൾ യൂ ണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ എസ്. സിന്ധു തുടങ്ങിയവർ പരിശോധനയ്ക്കും പ്രതിരോധ പ്രവർത്തനത്തിനും നേതൃത്വം നൽകി.

Previous Post Next Post