ഹൃദയാഘാതത്തെ തുടർന്ന് ആഫ്രിക്കയിൽ വെച്ച് മരണപ്പെട്ട മുണ്ടേരി പടന്നോട്ട്മൊട്ടയിലെ കൈത്തല വളപ്പിൽ ലത്തീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും


മുണ്ടേരി :- അഞ്ച് ദിവസം മുൻപ് ആഫ്രിക്കയിലെ അഭിചാനിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മുണ്ടേരി പടന്നോട്ട്മൊട്ട കോട്ടം റോഡ് കൈത്തല വളപ്പിൽ ലത്തീഫിന്റെ (45) മയ്യിത്ത് നാളെ ജൂലൈ 12 വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് പടന്നോട്ട്മൊട്ടയിലുള്ള വസതിയിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

10 മണിക്ക് പടന്നോട്ട് ജുമാ മസ്ജിദിൽ വെച്ച് നടക്കുന്ന മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം ലത്തീഫിന്റെ മയ്യിത്ത് ചക്കരക്കൽ കുളം ബസാറിലുള്ള ബൈതുൽ ഹുദാഫീസ് വസതിയിലെത്തിക്കും. തുടർന്ന് 12 മണിയോടെ കുളം ബസാർ പള്ളിയിൽ മയ്യിത്ത് നമസ്കാരം. ശേഷം പള്ളിക്കണ്ടി ഖബർസ്ഥാനിൽ ഖബറടക്കും. നാല് വർഷത്തോളമായി ഫൈനാൻസ് മാനേജരായി ആഫ്രിക്കയിലെ അഭിജാനിലെ കമ്പനിയിൽ ജോലി ചെയ്‌തു വരികയായിരുന്നു. 

അബ്‌ദുള്ള മൗലവി - സൈനബ ദമ്പതികളുടെ മകനാണ്. 

ഭാര്യ : ഹബീബ എം.പി.

മക്കൾ : ഹൈദിൻ, അഹ്ദാഫ്, ഹൈദർ. 

സഹോദരങ്ങൾ : ശിഹാബ്, സാബിത്ത്, ദാവൂദ്, ജസീന

Previous Post Next Post